151 ദിവ്യസ്തോത്രങ്ങളുടെ അമൂല്യശേഖരം.സ്തോത്രസാഗരംഈ ബൃഹദ്ഗ്രന്ഥത്തിന്റെ പ്രത്യേകതകൾ ഗണപതി, വിഷ്ണു, ശിവൻ, ദുർഗ്ഗ, സരസ്വതി, ലക്ഷ്മി, ഭദ്രകാളി, സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാൻ തുടങ്ങിയ ദേവതകളുടെ മുതൽ സർപ്പങ്ങൾ, വേട്ടയ്ക്കൊരുമകൻ, കുബേരൻ, ബഗളാമുഖി, ഛിന്നമസ്ത തുടങ്ങിയ അപൂർവ്വ ദേവതകളുടെ വരെ സ്തോത്രങ്ങൾ. കുട്ടികളും മുതിർന്നവരും മുമ്പു ജപിച്ചിരുന്ന നിരവധി പ്രസിദ്ധ സ്തോത്രങ്ങൾ(അച്യുതം കേശവം…..etc) സ്തോത്രങ്ങൾക്ക് ലളിതമായ അർത്ഥവും ആവശ്യമുള്ളിടത്ത് വ്യാഖ്യാനവും. വിവിധ ഫലസിദ്ധികൾക്ക് ജപിക്കാവുന്ന ചില സ്തോത്രങ്ങൾ ഐശ്വര്യത്തിന്ഐശ്വര്യലക്ഷ്മീസ്തോത്രം(വിഷ്ണുപുരാണം) ഗൃഹത്തിലെ അലക്ഷ്മി, അശ്രീകരങ്ങൾ, കലഹങ്ങൾ എന്നിവ അകറ്റുന്ന സ്തോത്രം. കൊളുത്തായ നിലവിളക്കിനു മുന്നിലിരുന്ന് നിത്യവും ജപിക്കുക. വെള്ളിയാഴ്ചകളിൽ നെയ് വിളക്കാകുന്നത് ശ്രേഷ്ഠം. ശ്രീസ്തവം ശ്രീസൂക്തത്തെ അനുവർത്തിച്ചുള്ള ഈ അപൂർവ്വസ്തോത്രം അപാരമായ സമ്പത്തിനെ നൽകുന്നു എന്നാണു വിശ്വാസം. ലഭിക്കേണ്ട ഐശ്വര്യം പല ദോഷങ്ങളാലും ലഭിക്കാതിരി ക്കുന്നവരും എന്തു ചെയ്തിട്ടും ധനക്ലേശങ്ങൾ അകലാത്തവരും പതിവായി ശ്രീസ്തവം ജപിച്ചാൽ മതി എന്ന് പല ആചാര്യന്മാരും പറഞ്ഞിട്ടുണ്ട്. ഐശ്വര്യവും ധനപുഷ്ടിയും നൽകുമെന്നു പ്രസിദ്ധിയുള്ള കനകധാരാസ്തോത്രം, ധനലക്ഷ്മീ സ്തോത്രം, കല്യാണവൃഷ്ടിസ്തവം, അത്യപൂർവ്വമായ ഉച്ഛിഷ്ടഗണപതി സ്തോത്രം, ധനയക്ഷീസ്തോത്രം, കുബേരസ്തോത്രം തുടങ്ങി നിരവധി സ്തോത്രങ്ങളും ഗ്രന്ഥത്തിൽ. ഋണമോചനത്തിനായുള്ള സ്തോത്രങ്ങൾഋണമോചനം നൽകുമെന്നു പ്രസിദ്ധിയുള്ള ഋണമോചന നരസിംഹസ്തോത്രം, ഋണമോചന ഗണപതിസ്തോത്രം, ഋണമോചനമംഗലസ്തോത്രം എന്നിവയും ഗ്രന്ഥത്തിൽ.അപൂർവ്വമായ സർപ്പസ്തോത്രങ്ങൾസർപ്പദോഷശാന്തിക്കും സർപ്പപ്രീതിക്കും ഏറ്റവും ഉപയുക്തമെന്നു വിശ്വാസമുള്ള അത്യപൂർവ്വമായ സർപ്പസ്തോത്രങ്ങൾ മലയാളത്തിൽ ആദ്യമായി ഈ ഗ്രന്ഥത്തിൽ. ഗർഭകാലത്ത് ജപിക്കേണ്ട സ്തോത്രങ്ങൾ, സന്താനങ്ങളുടെ ശ്രേയസ്സിനായി ജപിക്കാവുന്ന സ്തോത്രങ്ങൾഅപൂർവ്വമായ സന്താനഗോപാല സ്തോത്രം, ഷഷ്ഠീദേവീസ്തോത്രം എന്നിവ ഗ്രന്ഥത്തിൽ. ഗംഭീരങ്ങളായ നിരവധി സ്തോത്രങ്ങൾവിഷ്ണുപാദാദികേശാന്തവർണ്ണന സ്തോത്രം, വിഷ്ണുഭുജംഗപ്രയാത സ്തോത്രം, നാരായണകവചം, രാമരക്ഷാസ്തോത്രം, ശിവതാണ്ഡവസ്തോത്രം, ശിവമാനസപൂജാസ്തോത്രം, ആനന്ദലഹരി, ശ്യാമളാദണ്ഡകം, ദേവീമാനസപൂജാസ്തോത്രം, മഹിഷാസുരമർദ്ദിനിസ്തോത്രം എന്നിങ്ങനെ അതിഗംഭീരങ്ങളായ നിരവധി സ്തോത്രങ്ങൾ. ആകെ 151 സ്തോത്രങ്ങൾ. ഗ്രന്ഥം തയ്യാറാക്കിയത് പ്രൊഫ. പാണാവള്ളി രാധാകൃഷ്ണൻ പ്രൊഫ. കെ. വാസുദേവനുണ്ണി ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സംസ്കൃത, ആധ്യാത്മിക പണ്ഡിതർ. സ്തോത്രസാഗരം കൂടുതൽ വിവരങ്ങൾക്ക്.... |
പുസ്തകങ്ങൾ | ലേഖനങ്ങൾ | അന്വേഷണങ്ങൾ |
© SaparyaBooks 2021